കായകൽപ സമ്മേളനം ഇന്ന്

Posted on: August 25, 2015

Ratan-Tata-big

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേയുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പഠനം നടത്തുന്ന കായകൽപ കൗൺസിലിന്റെ രണ്ടാം സമ്മേളനം ഇന്ന് ന്യൂഡൽഹയിൽ നടക്കും. ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായാണ് കായകൽപ് കൗൺസിലിന്റെ അധ്യക്ഷൻ.

ഇൻസെന്റീവ് അധിഷ്ഠിത സേവന-വേതന വ്യവസ്ഥകളാണ് റെയിൽവേയെ നവീകരിക്കാനുള്ള മാർഗമെന്ന് മെയ് മാസത്തിൽ ചേർന്ന ആദ്യ സമ്മേളനത്തിൽ രത്തൻ ടാറ്റാ അഭിപ്രായപ്പെട്ടിരുന്നു. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ റെയിൽവേമെൻ ജനറൽ സെക്രട്ടറി എം. രാഘവയ്യ, ഓൾ ഇന്ത്യ റെയിൽവേമെൻസ് ഫെഡറേഷൻ ജനറൽസെക്രട്ടറി ശിവ ഗോപാൽ മിശ്ര എന്നിവരാണ് കായ കൽപ് കൗൺസിലിലെ മറ്റ് അംഗങ്ങൾ.