ഓഗസ്റ്റിൽ 5 കമ്പനികളുടെ പബ്ലിക് ഇഷ്യു

Posted on: August 24, 2015

IPO-new-Big-a

മുംബൈ : ഈ മാസം നടക്കാനുള്ളത് അഞ്ച് കമ്പനികളുടെ ഇനീഷ്യൽ പബ്ലിക് ഓഫർ. അഞ്ച് കമ്പനികളും കൂടി വിപണിയിൽ നിന്ന് 1,551 കോടി രൂപ സമാഹരിക്കാനാണ് ഒരുങ്ങുന്നത്. നവ്കർ കോർപിന്റെ (510 കോടി) ഇഷ്യു ഇന്ന് ആരംഭിച്ച് 26 ന് ക്ലോസ് ചെയ്യും.

പെന്നാർ എൻജിനിയേർഡ് ബിൽഡിംഗ് സിസ്റ്റംസ് (156 കോടി), ശ്രീ പുഷ്‌കർ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് (70 കോടി) എന്നിവയുടെ ഇഷ്യു 25 ന് ആരംഭിച്ച് 27 ന് ക്ലോസ് ചെയ്യും. പ്രഭാത് ഡയറിയുടെ (300 കോടി) ഇഷ്യു 28 ന് ആരംഭിച്ച് സെപ്റ്റംബർ ഒന്നുവരെയും സദ്ഭവ് ഇൻഫ്രസ്ട്രക്ചറിന്റെ (425 കോടി) ഇഷ്യു 31 നും തുടങ്ങി സെപ്റ്റംബർ രണ്ടു വരെയുമാണ്.