മൂന്ന് ഡസനിലേറെ കമ്പനികൾ ഇനീഷ്യൽ പബ്ലിക് ഓഫറിന്

Posted on: May 27, 2018

മുംബൈ : രാജ്യത്തെ മൂന്ന് ഡസനോളം കമ്പനികൾ വരും മാസങ്ങളിൽ ഇനീഷ്യൽ പബ്ലിക് ഓഫറിന് ഒരുങ്ങുന്നു. പ്രാഥമിക വിപണിയിൽ നിന്ന് 35,000 കോടി രൂപയോളമാണ് ഈ കമ്പനികൾ സമാഹരിക്കാൻ ലക്ഷ്യമിടുന്നത്. റെയിൽ വികാസ് നിഗം, ഇർകോൺ ഇന്റർനാഷണൽ, റൈറ്റ്‌സ്, ഇന്ത്യൻ റിന്യുവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ്, മസാഗോൺ ഡോക്ക് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ഇഷ്യുവിന് തയാറെടുക്കുന്നുണ്ട്.

ബാർബെക്യു നേഷൻ, ടിസിഎൻ ക്ലോത്തിംഗ്, നസാറാ ടെക്‌നോളജീസ്, ദേവി സീഫുഡ്‌സ് തുടങ്ങിയ 12 കമ്പനികൾക്ക് പബ്ലിക് ഇഷ്യുവിന് സെബി അനുമതി ലഭിച്ചിട്ടുണ്ട്. ഫ്‌ളെമിംഗോ ട്രാവൽ, ക്രെഡിറ്റ് അക്‌സസ് ഗ്രാമീൺ, ലോധ ഡെവലപ്പേഴ്‌സ് തുടങ്ങി 24 കമ്പനികൾ ഇഷ്യുവിന് സെബി അനുമതി തേടിയിട്ടുണ്ട്. 2018 ൽ ഇതേവരെ 15 കമ്പനികൾ പബ്ലിക് ഇഷ്യു നടത്തിക്കഴിഞ്ഞു.

TAGS: IPO Market |