പ്രഭാത് ഡെയറി പബ്ലിക്ക് ഇഷ്യുവിന്

Posted on: June 6, 2015

Prabhat-Slim-Milk-big

കൊച്ചി : ചീസ്, പനീർ തുടങ്ങിയ മൂല്യവർധിത പാൽ ഉത്പന്നങ്ങൾ നിർമിക്കാൻ മഹാരാഷ്ട്രയിൽ അഹമ്മദനഗർ ജില്ലയിലെ ശ്രീറാംപൂരിൽ പ്രഭാത് ഡെയറി സ്ഥാപിച്ചുവരുന്ന അത്യാധുനിക പ്ലാന്റ് നടപ്പുവർഷം കമ്മീഷൻ ചെയ്യും. നിലവിലുളള ഫാക്ടറിയോടു ചേർന്നാണ് പുതിയ പ്ലാന്റ് സ്ഥാപിച്ചുവരുന്നത്. കമ്പനിയുടെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നിനായി പബ്ലിക്ക് ഇഷ്യു നടത്തുവാൻ ഉദ്ദേശിക്കുന്നതായും മാനേജിംഗ് ഡയറക്ടർ വിവേക് നിർമൽ അറിയിച്ചു. ഇതുസംബന്ധിച്ച് സെബിക്ക് കരടു പ്രോസ്‌പെക്ട്‌സ് സമർപ്പിച്ചിട്ടുണ്ട്.

ശ്രീറാംപൂർ, നവി മുംബൈ എന്നിവിടങ്ങളിൽ അത്യാധുനിക ഓട്ടോമാറ്റിക് ഉത്പാദനസൗകര്യങ്ങളുള്ള സംയോജിത പാൽ, പാലുത്പാദക കമ്പനിയാണ് പ്രഭാത് ഡെയറി. ചില്ലറവില്പന വിപണിയിൽ മികച്ച വളർച്ച നേടുന്ന മൊസാറല്ല ചീസ്, ചെദാർചീസ്, പ്രോസസ്ഡ് ചീസ്, പനീർ 9 കോട്ടേജ് ചീസ് തുടങ്ങിയവ നിർമിക്കാനാണ് പുതിയ ഉത്പാദന പ്ലാന്റ് സ്ഥാപിക്കുന്നതെന്നു വിവേക് നിർമൽ അറിയിച്ചു.

കമ്പനിക്ക് ഇപ്പോൾ പ്രതിദിനം 15 ലക്ഷം ലിറ്റർ പാൽ സംസ്‌കരിക്കാൻ ശേഷിയുണ്ട്. പ്രഭാത്, ഫ്‌ളേവ, മിൽക്ക് മാജിക് എന്നീ ബ്രാൻഡുകളിലാണ് കമ്പനി ഉത്പന്നങ്ങൾ പുറത്തിറക്കിയിട്ടുളളത് പാസ്ചറൈസ്ഡ് പാലിനു പുറമേ, പാൽപ്പൊടി, തൈര്, ലെസി, നെയ്യ്, യുഎച്ച്ടി മിൽക്ക്, ഫ്‌ളേവേഡ് മിൽക്ക്, സ്വീറ്റൻഡ് കണ്ടെൻസ്ഡ് മിൽക്ക്, ഡെയ്‌ലി വൈറ്റ്‌നർ തുടങ്ങിയ വൈവിധ്യമാർന്ന പാലുത്പന്നങ്ങൾ കമ്പനി വിപണിയിലെത്തിക്കുന്നു.

സ്വന്തം ബ്രാൻഡുകൾക്കു പുറമെ രാജ്യത്തെ പ്രശസ്തമായ പല കമ്പനികൾക്കും പാൽപ്പൊടി ഉൾപ്പെടെയുളള ഉത്പന്നങ്ങൾ നപ്രഭാത് ഡെയറി നൽകുന്നുണ്ട്. ആബട്ട് ഹെൽത്ത്‌കെയറിന് ആവശ്യമായ മിൽക്ക് പൗഡർ പ്രഭാതാണ് നല്കുന്നത്. മോൺഡലീസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് സ്വീറ്റൻഡ് കണ്ടെൻസ്ഡ് മിൽക്ക് നല്കുന്നു. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, മദർ ഡെയറി ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾസ്, ഹെറിറ്റേജ് ഫുഡ്‌സ് തുടങ്ങിയ കമ്പനികൾക്കു വിവിധ പാലുത്പന്നങ്ങൾ നല്കി വരുന്നു. മറ്റുചില കമ്പനികൾക്കുവേണ്ടി പ്രഭാത് ഫുഡ്‌സ് ഉത്പാദനവും നടത്തുന്നു.

TAGS: Prabhat Dairy |