ഏഴുമാസത്തിനിടെ വിസ്താരയിൽ പറന്നത് 5 ലക്ഷം പേർ

Posted on: August 21, 2015

Vistara-premium-economic-cl

ന്യൂഡൽഹി : ഏഴ് മാസത്തിനിടെ വിസ്താര വിമാനങ്ങളിൽ യാത്രചെയ്തത് അഞ്ച് ലക്ഷം പേർ. ഡൽഹിയിൽ നിന്ന് ഗോവയിലേക്ക് ഇന്നലെ ബുക്ക് ചെയ്ത പരസ് ജോഹർ ആയിരുന്നു അഞ്ച് ലക്ഷം തികച്ച യാത്രക്കാരൻ. ആഘോഷങ്ങളുടെ ഭാഗമായി പ്രീമിയം ഇക്‌ണോമി ക്ലാസ് ടിക്കറ്റ് എടുത്തിരുന്ന ജോഹറിന് ബിസിനസ് ക്ലാസിലേക്ക് ടിക്കറ്റ് അപ്‌ഗ്രേഡ് ചെയ്തു നൽകി.

കൂടാതെ ഇന്നലെ യാത്രചെയ്ത എല്ലാ പ്രീമിയം ഇക്‌ണോമി, ഇക്‌ണോമി ക്ലാസ് യാത്രക്കാർക്കും കോംപ്ലിമെന്ററി അപ്‌ഗ്രേഡ് വൗവച്ചർ സമ്മാനിച്ചു. 2015 സെപ്റ്റംബർ 30 വരെ വിസ്താര ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് ഒരു പ്രീമിയം ഇക്‌ണോമി ക്ലാസ് ടിക്കറ്റ് കോംപ്ലിമെന്ററിയായി ലഭിക്കും. രാജ്യത്തെ 10 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 245 ഫ്‌ളൈറ്റുകളാണ് വിസ്താര ഓപറേറ്റ് ചെയ്യുന്നത്.