ടാറ്റാ കമ്യൂണിക്കേഷൻസ് ഡാറ്റാ സെന്റർ വാങ്ങാൻ ഗൂഗിളും ആമസോണും

Posted on: August 21, 2015

Tata-Communications-big

മുംബൈ : ടാറ്റാ കമ്യൂണിക്കേഷൻസിന്റെ ഡാറ്റാ സെന്റർ വാങ്ങാൻ ഗൂഗിളും ആമസോണും രംഗത്ത്. 650-700 മില്യൺ ഡോളറിന് ഡാറ്റാ സെന്ററിന്റെ 74 ശതമാനം ഓഹരികൾ വാങ്ങാനാണ് നീക്കം. ഇവർക്കു പുറമെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ബ്ലാക്ക് സ്റ്റോൺ ഗ്രൂപ്പ്, കെകെആർ തുടങ്ങിയവയും ഡാറ്റാ സെന്റർ ഏറ്റെടുക്കാൻ രംഗത്തുണ്ട്.

ടാറ്റാ കമ്യൂണിക്കേഷൻസിന്റെ ഡാറ്റാ സെന്ററിന് ഇന്ത്യയിലും വിദേശത്തുമായി 44 കേന്ദ്രങ്ങളിൽ സാന്നിധ്യമുണ്ട്. 9,178 കോടി രൂപയുടെ കടബാധ്യതകൾ പകുതിയായി കുറയ്ക്കാനാണ് ടാറ്റാ കമ്യൂണിക്കേഷൻസ് ഡാറ്റാ സെന്ററിന്റെ ഓഹരികൾ വിൽക്കുന്നത്.