മാരുതി സുസുക്കി കാർ വില വർധിപ്പിച്ചു

Posted on: August 21, 2015

Maruti-Suzuki-Showroom-Big

ന്യൂഡൽഹി : മാരുതി സുസുക്കി എസ് ക്രോസ് ഒഴികെയുള്ള കാറുകളുടെ വില വർധിപ്പിച്ചു. മോഡൽ അനുസരിച്ച് 3000 രൂപ മുതൽ 9000 രൂപ വരെയാണ് വില വർധന. 22 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാരുതി സുസുക്കി വിലവർധന നടപ്പാക്കുന്നത്.

നടപ്പുധനകാര്യവർഷം ആദ്യത്തെ നാലു മാസത്തിനുള്ളിൽ മാരുതി 4.16 ലക്ഷം വാഹനങ്ങൾ വില്പന നടത്തി. മുൻവർഷം ഇതേകാലയളവിനേക്കാൾ 15 ശതമാനം വളർച്ചകൈവരിച്ചു. കഴിഞ്ഞ മാസം ഹ്യുണ്ടായ് മോട്ടോറും കാർ വില വർധിപ്പിച്ചിരുന്നു.