കിഷോർ പിരാജി ഖരാത് ഐഡിബിഐ ബാങ്ക് എംഡി

Posted on: August 18, 2015

IDBI-Bank-MDCEO-Kishor-Pira

കൊച്ചി : ഐഡിബിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി കിഷോർ പിരാജി ഖരാത് ചുമതലയേറ്റു. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബാങ്ക് ഓഫ് ബറോഡയിൽ മൂന്നു ദശകത്തെ പരിചയത്തിനുശേഷമാണ് യൂണിയൻ ബാങ്കിൽ അദ്ദേഹം ചേർന്നത്.

കൊമേഴ്‌സിലും നിയമത്തിലും ബിരുദമുളള ഖരാത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സർട്ടിഫൈഡ് അസോസിയേറ്റാണ്. മാനേജ്‌മെന്റിൽ എക്‌സിക്യൂട്ടീവ് ഡിപ്ലോമയും നേടിയിട്ടുണ്ട്. ക്രെഡിറ്റ്, ഇന്റർനാഷണൽ ബിസിനസ്, ഇൻഫർമേഷൻ ടെക്‌നോളജി, ജനറൽ അഡ്മിനിസ്‌ട്രേഷൻ (ഇന്ത്യയിലും വിദേശത്തും ) തുടങ്ങി ബാങ്കിംഗിന്റെ വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ബാങ്ക് ഓഫ് ബറോഡയുടെ സബ്‌സിഡയറി സ്ഥാപിക്കുന്നതിൽ ഖരാത് മുഖ്യപങ്കു വഹിച്ചു. മൂന്നുവർഷത്തിലധികം മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ സ്ഥാപകാംഗവും കൂടിയാണ്.