ജൂലൈയിൽ 67.45 ലക്ഷം ആഭ്യന്തര വിമാനയാത്രക്കാർ

Posted on: August 18, 2015

Airport-Checkin-Big

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ജൂലൈയിൽ 67.45 ലക്ഷമായി ഉയർന്നു. മുൻവർഷം ഇതേകാലയളവിൽ 52.16 ലക്ഷം പേരാണ് ആഭ്യന്തര വിമാനയാത്ര നടത്തിയത്. 24.17 ലക്ഷം പേർ യാത്ര ചെയ്ത ഇൻഡിഗോ ആണ് ഒന്നാം സ്ഥാനത്ത്.

ജെറ്റ് എയർവേസ് ( 13.35 ലക്ഷം), എയർ ഇന്ത്യ (10.94 ലക്ഷം), സ്‌പൈസ്‌ജെറ്റ് (8.31 ലക്ഷം), ഗോ എയർ (5.66 ലക്ഷം), ജെറ്റ് ലൈറ്റ് (2.02 ലക്ഷം), എയർ ഏഷ്യ (1.26 ലക്ഷം) എന്നിവയാണ് യഥാക്രമം രണ്ട് മുതൽ ഏഴ് വരെ സ്ഥാനങ്ങളിലുള്ളത്.