എം എ യൂസഫലി നരേന്ദ്ര മോദിയെ സന്ദർശിച്ചു

Posted on: August 16, 2015

Yusaf-Ali-visiting-Modi-Big

അബുദാബി : അബുദാബി ചേംബർ ഡയറക്ടർബോർഡ് അംഗവും ലുലു ഗ്രൂപ്പ് ചെയർമാനുമായ പദ്മശ്രീ എം എ യൂസഫലിയുടെ നേതൃത്വത്തിൽ യുഎഇയിലെ ഇന്ത്യൻ വ്യവസായികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയെക്കുറിച്ചും അടിസ്ഥാനസൗകര്യ മേഖല ഉൾപ്പടെ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്ന പ്രവാസി വ്യവസായികൾ നേരിടുന്ന വെല്ലുവിളികൾ എം എ യൂസഫലി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എമിറേറ്റ്‌സ് പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇയിലെ ഇന്ത്യൻ അംബാസഡർ ടി പി സീതാറാം, വിപിഎസ് ഹെൽത്ത്‌കെയർ മാനേജിംഗ് ഡയറക്ടർ ഡോ. ഷംഷീർ വി പി എന്നിവരും സന്നിഹിതരായിരുന്നു.