പൊതുമേഖല ബാങ്കുകളിൽ നിന്ന് 80,000 ജീവനക്കാർ വിരമിക്കുന്നു

Posted on: August 16, 2015

Bank-Counter-with-Aged-Staf

ന്യൂഡൽഹി : അടുത്ത രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലെ പൊതുമേഖല ബാങ്കുകളിൽ നിന്ന് 80,000 ത്തോളം ജീവനക്കാർ വിരമിക്കും. 2015-16 ൽ 39,756 ഉം 2016-17 ൽ 39,000 പേരുമാണ് വിരമിക്കുന്നത്.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും അഞ്ച് സബ്‌സിഡയറികളും ഉൾപ്പടെ 22 പൊതുമേഖല ബാങ്കുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് സബ്‌സിഡയറികളും ഭാരതീയ മഹിള ബാങ്കും എസ് ബി ഐ യിൽ ലയിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളും സർക്കാർ തലത്തിലുണ്ട്.