മഹീന്ദ്ര ടൂവീലർ ബിസിനസിൽ 500 കോടിയുടെ മുതൽമുടക്കും

Posted on: August 14, 2015

MahindraTwowheeler-showroom

മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഇരുചക്രവാഹന ബിസിനസിന്റെ വികസനത്തിന് 500 കോടി രൂപ മുതൽമുടക്കും. വില്പന പ്രതിമാസം 30,000 – 35,000 യൂണിറ്റുകളായി വർധിപ്പിക്കാനാണ് മഹീന്ദ്രയുടെ നീക്കം.

മഹീന്ദ്ര ടൂവീലറുകളുടെ പ്രചരണത്തിനായി 40 ടൗണുകളിലും 700 ഗ്രാമീണ പട്ടണങ്ങളിലും റോഡ്‌ഷോകൾ സംഘടിപ്പിക്കും. ഗെസ്റ്റോയുടെയും സെഞ്ചുറോയുടെയും പുതിയ വേരിയന്റുകൾ 12-18 മാസത്തിനുള്ളിൽ പുറത്തിറക്കും. മൂന്ന് വർഷത്തിനുള്ളിൽ പ്രതിവർഷം 10 ലക്ഷം ഇരുചക്രവാഹനങ്ങൾ വിൽക്കാനാണ് മഹീന്ദ്ര ലക്ഷ്യമിടുന്നത്.