ഹൗസിംഗ്‌ഡോട്ട്‌കോം 600 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു

Posted on: August 10, 2015

Housing.com-home-Big

ബംഗലുരു : റിയലിട്ടി പോർട്ടലായ ഹൗസിംഗ് ഡോട്ട്‌കോം അടുത്ത മൂന്ന് മാസത്തിനുള്ളിൽ 600 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. നോൺകോർ ബിസിനസുകളിൽ നിന്ന് പിൻവാങ്ങാനാണ് ഹൗസിംഗ്‌ഡോട്ട്‌കോമിന്റെ നീക്കം. ബിസിനസ് കുറഞ്ഞ ചെറുനഗരങ്ങളിൽ നിന്ന് പിൻമാറാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം മെയ് മാസത്തിൽ ഹൗസിംഗ് ഡോട്ട്‌കോമിന്റെ റെന്റ് ആൻഡ് റീസെയിൽ വിഭാഗം തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചിരുന്നു.

മൂന്ന് വർഷം മുമ്പ് ആരംഭിച്ച ഹൗസിംഗ്‌ഡോട്ട്‌കോമിൽ 2,600 ജീവനക്കാരാണുള്ളത്. കഴിഞ്ഞമാസം സഹസ്ഥാപകനും മുൻ സിഇഒയുമായ രാഹുൽ യാദവിനെ പുറത്താക്കിയിരുന്നു.