മേക്ക് ഫോർ ഇന്ത്യ സെലിബ്രേഷൻസ് കാമ്പയിനുമായി സാംസംഗ്

Posted on: August 9, 2015

Samsung-Make-for-India-Big

കൊച്ചി: സാംസംഗ് ഇലക്ട്രോണിക്‌സ്, ഇന്ത്യയുടെ 69-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മേക്ക് ഫോർ ഇന്ത്യ സെലിബ്രേഷൻസ് കാമ്പയിൻ ആരംഭിച്ചു. സാംസംഗിന്റെ സ്മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, കൺസ്യൂമർ ഇലക്ട്രോണിക്‌സ്, ഹോം അപ്ലൈയൻസ് ഉത്പന്നങ്ങൾ തുടങ്ങിയവയെല്ലാം ഉപഭോക്താക്കൾക്ക് മേക്ക് ഫോർ ഇന്ത്യ സെലിബ്രേഷൻസിന്റെ ഭാഗമായി ആകർഷകമായ ഓഫറുകളിൽ ലഭ്യമാണ്. ഇന്നലെ ആരംഭിച്ച കാമ്പയിൻ ഓഗസ്റ്റ് 22 ന് അവസാനിക്കും.

സൗജന്യ വയർലെസ് ചാർജർ, സാംസംഗ് ഗ്യാലക്‌സി എസ്6 നും എസ്6 എഡ്ജിനും 24 മാസത്തെ ഇഎംഐ സൗകര്യം, എ സീരീസ്, ഇ സീരീസ്, നോട്ട്3, നോട്ട്4, നോട്ട് എഡ്ജ് , ഗ്യാലക്‌സി ടാബ് എ എന്നിവയ്ക്ക് എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡിലും, ബജാജ് ഫിൻസെർവിലും 15 ഈസി ഇഎംഐ സൗകര്യവും, തെരഞ്ഞെടുത്ത ടിവി, വാഷിംഗ് മെഷീൻ, മൈക്രോവേവ് അവൻ എന്നിവയ്ക്ക് 15 ശതമാനം വരെ ക്യാഷ് ബാക്കും ഡൗൺപേമെന്റില്ലാതെ 15 ഈസി ഇഎംഐ സൗകര്യവും ഈ ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു.

അതുകൂടാതെ ഡൗൺപെയ്‌മെന്റില്ലാതെ 25 ശതമാനം വരെ കുറഞ്ഞ വിലയ്ക്ക് റഫ്രിജറേറ്റർ എക്‌സ്‌ചേഞ്ച് ചെയ്യാനും, തിരഞ്ഞെടുത്ത  സ്പ്ലിറ്റ് എയർ കണ്ടീഷണറുകൾ സാജന്യമായി ഇൻസ്റ്റാൾ ചെയ്തു നല്കാനും ഈ ഓഫർ അവസരമൊരുക്കുന്നു.