രാജീവ് മത്രാണി എയർടെൽ സിബിഒ

Posted on: August 4, 2015

Airtel-Rajiv-Mathrani-Big

ന്യൂഡൽഹി : രാജീവ് മത്രാണിയെ ഭാരതി എയർടെൽ ചീഫ് ബ്രാൻഡ് ഓഫീസറായി നിയമിച്ചു. നേരത്തെ പെപ്‌സികോ സ്‌നാക്‌സ് വിഭാഗം മേധാവിയായിരുന്നു. മുമ്പ് സിറ്റി ബാങ്ക്, മാരികോ, ഗ്ലാക്‌സോ സ്മിത്ത്‌ലൈൻ കൺസ്യൂമർ ഹെൽത്ത്‌കെയർ എന്നീ കമ്പനികളിലും പ്രവർത്തിച്ചിട്ടുണ്ട്.

എയർടെൽ ബ്രാൻഡിംഗ്, ബിസിനസ് സഖ്യങ്ങൾ തുടങ്ങിയ കാര്യങ്ങളുടെ ചുമതലയാണ് മത്രാണി വഹിക്കുന്നത്. എയർടെൽ കൺസ്യൂമർ ബിസിനസ് ഡയറക്ടർ ശ്രീനി ഗോപാലകൃഷ്ണനാണ് റിപ്പോർട്ട് ചെയ്യേണ്ടത്.