ബീഹാർ മദ്യനിരോധനം : യുബി ഗ്രൂപ്പിന് തിരിച്ചടി

Posted on: April 8, 2016

United-Breweries-plant-Big

പാറ്റ്‌ന : ബീഹാറിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തിയത് യുബി ഗ്രൂപ്പിന് തിരിച്ചടിയായി. നിരോധനത്തിന് ഏതാനും ദിവസം മുമ്പ് മദ്യവില്പനയ്ക്ക് 600 ഓളം പുതിയ റീട്ടെയ്ൽ ലൈസൻസുകളാണ് യുണൈറ്റഡ് ബ്രൂവറീസ് വിതരണം ചെയ്തത്. മദ്യനിരോധനം ഏർപ്പെടുത്തിയെങ്കിലും സംസ്ഥാനത്ത് മദ്യ ഉത്പാദനം നിരോധിച്ചിട്ടില്ലെന്നുള്ളതാണ് ഏക ആശ്വാസം. ബീഹാറിലെ ഉത്പാദനം ഉത്തർപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വിൽക്കാനാണ് തത്ക്കാലം യുബി ഗ്രൂപ്പ് ലക്ഷ്യമിട്ടിട്ടുള്ളത്.

കഴിഞ്ഞ വർഷമാണ് യുബി ഗ്രൂപ്പ് ബീഹാറിലെ നൗബാറ്റ്പൂരിൽ 100 കോടി രൂപ മുതൽമുടക്കിൽ ഉത്പാദനശാല തുടങ്ങിയത്. ഏതായാലും അപ്രതീക്ഷിതമായുണ്ടായ സംഭവവികാസങ്ങൾ വിലയിരുത്താൻ പ്രത്യേക ടീമിനെ യുബി ചുമതലപ്പെടുത്തിയിട്ടുണ്ട്. 2015-16 ൽ യുബി 147 ദശലക്ഷം കെയ്‌സ് മദ്യമാണ് ഇന്ത്യയിൽ വിറ്റഴിച്ചത്.