മാരുതി ജൂലൈയിൽ 1.21 ലക്ഷം കാറുകൾ വിറ്റഴിച്ചു

Posted on: August 1, 2015

Maruti-Suzuki--new-Celerio-

ന്യൂഡൽഹി : മാരുതി സുസുക്കി ജൂലൈയിൽ 1.21 ലക്ഷം കാറുകൾ വില്പന നടത്തി. വില്പനയിൽ 2014 ജൂലൈയിലേക്കാൾ 20 ശതമാനം വർധന കൈവരിച്ചു.

കഴിഞ്ഞ ജൂലൈയിൽ 90,093 കാറുകൾ ആഭ്യന്തര വിപണിയിൽ വിറ്റഴിച്ച സ്ഥാനത്ത് ഈ വർഷം 1,10,405 കാറുകളാണ് വിറ്റത്. കഴിഞ്ഞ ജൂലൈയിൽ 11,287 കാറുകളും ഈ വർഷം ജൂലൈയിൽ 11,307 കാറുകളും കയറ്റുമതി ചെയ്തു.

ചെറുകാറുകളുടെ (ആൾട്ടോ, വാഗൺ ആർ) വിഭാഗം 31 ശതമാനവും കോംപാക്ട് സെഗ്മെന്റ് (സ്വിഫ്റ്റ്, സെലേറിയോ) 14 ശതമാനവും വളർച്ച കൈവരിച്ചു.