ആസ്റ്റർ മെഡ്‌സിറ്റിക്ക് ജെസിഐ അക്രഡിറ്റേഷൻ

Posted on: July 30, 2015

Aster-Medcity-Wins-JCI-Accr

കൊച്ചി : ആതുരസേവന രംഗത്തെ മികവിന് ആസ്റ്റർ മെഡ്‌സിറ്റിക്ക് ജോയിന്റ് കമ്മീഷൻ ഇന്റർനാഷണലിന്റെ (ജെസിഐ) അക്രഡിറ്റേഷൻ. ഗുണമേന്മ, രോഗികളുടെ സുരക്ഷ, ജീവനക്കാരുടെ സുരക്ഷ തുടങ്ങി 1145 ഘടകങ്ങൾ പരിഗണിച്ചശേഷമാണ് അക്രഡിറ്റേഷൻ ലഭിച്ചത്. കേരളത്തിൽ ആദ്യമായി ജെസിഐ അക്രഡിറ്റേഷൻ ലഭിക്കുന്ന ക്വാർട്ടനറി കെയർ ആശുപത്രിയാണ് ആസ്റ്റർ മെഡ്‌സിറ്റി.

ജെസിഐ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പൗള വിൽസൺ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പനും ആസ്റ്റർ മെഡ്‌സിറ്റി സിഇഒ ഡോ. ഹരീഷ് പിള്ളയ്ക്കും അക്രഡിറ്റേഷൻ കൈമാറി. ഐഎംഎ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എബ്രാഹം വർഗീസ്, ഗ്രേസി മത്തായി തുടങ്ങിയവർ പങ്കെടുത്തു.

ജെസിഐ അക്രഡിറ്റേഷൻ ലഭിച്ചതിലൂടെ ആരോഗ്യസംരക്ഷണ രംഗത്ത് ലോകോത്തര നിലവാരം കാത്തുസൂക്ഷിക്കാൻ തങ്ങൾ കൂടുതൽ പ്രതിജ്ഞാബദ്ധരാണെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. മെഡ്‌സിറ്റിയിലെ ജീവനക്കാരുടെ അറിവും കഴിവും ജെസിഐ റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വീ വിൽ ട്രീറ്റ് യു വെൽ എന്ന വാഗ്ദാനത്തിനനുസരിച്ച് മുന്നോട്ടു പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ജെസിഐ അക്രഡിറ്റേഷന് പുറമെ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത്‌കെയർ (എൻഎബിഎച്ച്) അക്രഡിറ്റേഷൻ, കേരളത്തിൽ ആദ്യമായി നേഴ്‌സിംഗ് മികവിനുള്ള എൻഎബിഎച്ച് പുരസ്‌കാരം, ബ്യൂറോ വേരിത്താസിൽ നിന്നുള്ള ഗ്രീൻ ഓപ്പറേഷൻ തീയേറ്റർ സർട്ടിഫിക്കേഷൻ എന്നിവ കഴിഞ്ഞ ഒരു വർഷത്തിനിടെ ആസ്റ്റർ മെഡ്‌സിറ്റിയെ തേടിയെത്തി.