എസ് ഡി ഷിബുലാൽ ദ താമര ചെയർമാൻ

Posted on: July 29, 2015

SD-Shibulal-Big

ബംഗലുരു : ഇൻഫോസിസ് സഹ സ്ഥാപകനും സിഇഒയുമായിരുന്ന എസ് ഡി ഷിബുലാൽ ഹോസ്പിറ്റാലിറ്റി സംരംഭമായ ദ താമരയുടെ ചെയർമാൻ പദവി ഏറ്റെടുത്തു. ഷിബുലാലിന്റെ പുത്രി ശ്രുതിയാണ് താമരയ്ക്ക് തുടക്കം കുറിച്ചത്. കൂർഗിലെ താമര ലക്ഷ്വറി റിസോർട്ടിന് പുറമെ തിരുവനന്തപുരത്തും കൊടൈക്കനാലിലും ഓരോ ഹോസ്പിറ്റാലിറ്റി സംരംഭങ്ങളുടെ നിർമാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനു പുറമെ ബംഗലുരുവിലും കേരളത്തിലും ഓരോ പ്രോപ്പർട്ടികൾ ഓപറേറ്റ് ചെയ്യുന്നുണ്ട്.

കൂടാതെ ബംഗലുരുവിൽ കാപ്പർബെറി, ഫാവ എന്നീ റെസ്റ്റോറന്റുകളും നടത്തിവരുന്നു. കൊളംബിയ ബിസിനസ് സ്‌കൂളിൽ നിന്നും എംബിഎ പൂർത്തിയാക്കിയ ശ്രുതി യൂറോപ്പിൽ ഒരു ഹോസ്പിറ്റാലിറ്റി സംരംഭം ഏറ്റെടുക്കാനുള്ള തയാറെടുപ്പിലാണ്.