സഹാറ മ്യൂച്വൽഫണ്ടിന്റെ ലൈസൻസ് സെബി കാൻസൽ ചെയ്തു

Posted on: July 28, 2015

Sahara-Mutual-Fund-Big

മുംബൈ : സഹാറ മ്യൂച്വൽഫണ്ടിന്റെ ലൈസൻസ് സെബി കാൻസൽ ചെയ്തു. നേരത്തെ 24,000 കോടി രൂപ നിക്ഷേപകർക്ക് മടക്കി നൽകാൻ സെബി നിർദേശിച്ചിരുന്നു. ഇതിനെതിരെ സഹാറ ഗ്രൂപ്പ് സെബിക്കെതിരെ ദീർഘകാലം നിയമയുദ്ധം നടത്തിയിരുന്നു.

സഹാറ മ്യൂച്വൽഫണ്ടും സഹാറ അസറ്റ് മാനേജ്‌മെന്റ് കമ്പനിയും പുതിയ നിക്ഷേപം സ്വീകരിക്കുന്നതിനെയും വിലക്കിയിട്ടുണ്ട്. ആറു മാസത്തിനുള്ളിൽ പുതിയ സ്‌പോൺസറെ കണ്ടെത്തണമെന്നും ഇരു കമ്പനികളോടും നിർദ്ദേശിച്ചിട്ടുണ്ട്.