ലാവ രണ്ട് നിർമാണ യൂണിറ്റുകൾ ആരംഭിക്കും

Posted on: July 28, 2015

Lava-Hari-Om-Rai-big

ന്യൂഡൽഹി : ലാവ രണ്ട് മൊബൈൽ ഹാൻഡ്‌സെറ്റ് നിർമാണ യൂണിറ്റുകൾ ആരംഭിക്കും. ഇതിനായി അടുത്ത ഏഴ് വർഷത്തിനുള്ളിൽ 2615 കോടി രൂപ മുതൽ മുടക്കും.

പൂർണപ്രവർത്തനക്ഷമമാകുമ്പോൾ പ്രതിമാസം 18 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ നിർമ്മിക്കാനാകും. നിലവിൽ നോയിഡയിലാണ് ലാവയുടെ പ്ലാന്റ് പ്രവർത്തിക്കുന്നത്. പുതിയ ഒരു പ്ലാന്റ് ഉത്തരേന്ത്യയിലും മറ്റൊന്ന് ദക്ഷിണേന്ത്യയിലുമായിരിക്കും തുറക്കുന്നതെന്ന് ലാവ ഇന്റർനാഷണൽ ചെയർമാൻ ഹരി ഓം റായ് പറഞ്ഞു.