ഹ്യുണ്ടായ് കാറുകളുടെ വില വർധിപ്പിച്ചു

Posted on: July 25, 2015

Hyundai-Creta-front-Big

മുംബൈ : ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ക്രീറ്റ ഒഴികെയുള്ള കാറുകളുടെ വില വർധിപ്പിച്ചു. 30,000 രൂപ വരെയാണ് വർധന. വില വർധന ഓഗസ്റ്റ് ഒന്നിന് നിലവിൽ വരും.

നിർമാണച്ചെലവ് വർധിച്ചതാണ് വിലവർധനയ്ക്കു കാരണമെന്ന് ഹ്യുണ്ടായ് വൈസ് പ്രസിഡന്റ് (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) രാകേഷ് ശ്രീവാസ്തവ പറഞ്ഞു.