വാർബർഗ് പിങ്കസ് പിരമൾ റിയലിട്ടിയിൽ നിക്ഷേപം നടത്തി

Posted on: July 21, 2015

Warburg-Pincus-Big

മുംബൈ : യുഎസ് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ വാർബർഗ് പിങ്കസ് പിരമൾ റിയലിട്ടിയിൽ 1800 കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തി. ഇന്ത്യൻ റിയൽഎസ്റ്റേറ്റ് മേഖലയിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശനിക്ഷേപങ്ങളിലൊന്നാണിത്. പിരമൾ റിയലിട്ടിയുടെ ഡറക്ടർബോർഡിൽ വാർബർഗ് പിങ്കസിന്റെ രണ്ട് പ്രതിനിധികളുണ്ടാകും.

പിരമൾ റിയലിട്ടി മുംബൈയിലെ വിവിധ കേന്ദ്രങ്ങളിലായി 10 ദശലക്ഷം ചതുരശ്രയടി നിർമാണം പൂർത്തിയാക്കിക്കഴിഞ്ഞു. വാർബർഗ് പിങ്കസ് നേരത്തെ എച്ച്ഡിഎഫ്‌സി ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, കല്യാൺ ജ്വല്ലേഴ്‌സ്, ലോജിസ്റ്റിക്‌സ് കമ്പനിയായ ഇകോം എക്‌സ്പ്രസ് എൽ & ടി ഫിനാൻസ് എന്നിവയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.