എച്ച്ഡിഎഫ്‌സി ബാങ്കിന് 2,695.72 കോടിയുടെ അറ്റാദായം

Posted on: July 21, 2015

HDFC-Bank-Big

മുംബൈ : എച്ച്ഡിഎഫ്‌സി ബാങ്കിന് നടപ്പു ധനകാര്യവർഷം ഒന്നാം ക്വാർട്ടറിൽ 2695.72 കോടി രൂപ അറ്റാദായം. മുൻവർഷം ഇതേകാലയളവിലെ 2233.04 കോടിയിൽ നിന്ന് 20.72 ശതമാനം വളർച്ച കൈവരിച്ചു. മൊത്തവരുമാനം 26.25 ശതമാനം വർധിച്ച് 16,502.97 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 13,070.65 കോടിയായിരുന്നു വരുമാനം. അറ്റ പലിശമാർജിൻ 4.4 ശതമാനത്തിൽ നിന്ന് 4.3 ശതമാനമായി കുറഞ്ഞു.

അറ്റ പലിശവരുമാനം മുൻവർഷം ഒന്നാം ക്വാർട്ടറിലെ 5,171.6 കോടിയിൽ നിന്ന് 23.5 ശതമാനം വർധിച്ച് 6,388.8 കോടിയായി. മറ്റുവരുമാനം 33 ശതമാനം വർധിച്ച് 2,461.9 കോടിയായി. മൊത്ത നിഷ്‌ക്രിയ ആസ്തി മുൻവർഷത്തെ 1.07 ശതമാനത്തിൽ നിന്ന് 0.95 ശതമാനമായി മെച്ചപ്പെട്ടു. അറ്റനിഷ്‌ക്രിയ ആസ്തിയിൽ മാറ്റമില്ല. 0.27 ശതമാനമായി തുടരുന്നു.