ഫ്‌ളൈറ്റ് കാൻസലേഷൻ : എയർ ഇന്ത്യ മുന്നിൽ

Posted on: July 20, 2015

Flights-Canceled-big

മുംബൈ : ഫ്‌ളൈറ്റ് കാൻസലേഷനിലും ഫ്‌ളൈറ്റ് വൈകുന്നതിലും ഏറ്റവും മുന്നിട്ട് നിൽക്കുന്നത് എയർ ഇന്ത്യ. 2014 ജൂലൈയ്ക്കും 2015 ജൂണിനും മധ്യേ എയർഇന്ത്യയുടെ ഫ്‌ളൈറ്റ് കാൻസലേഷൻ 63,068 യാത്രക്കാരെ ബാധിച്ചതായി ഡിജിസിഎ കണ്ടെത്തി. ഫ്‌ളൈറ്റുകൾ വൈകിയത് 453,354 യാത്രക്കാരെ ബാധിച്ചു. 5960 പേർക്ക് എയർ ഇന്ത്യ ബോർഡിംഗ് നിഷേധിച്ചു.

ജെറ്റ് എയർവേസ്, സ്‌പൈസ്‌ജെറ്റ്, എയർ കോസ്റ്റ, എയർ ഏഷ്യ എന്നിവയും തൊട്ടു പിന്നിലുണ്ട്. ഇക്കാലയളവിൽ ഇൻഡിഗോ ഫ്‌ളൈറ്റ് കാൻസലേഷൻ നടത്തിയിട്ടില്ല. ഫ്‌ളൈറ്റുകൾ വൈകിയത് 197,682 പേരെ ബാധിച്ചു. നാല് പേർക്കു മാത്രമാണ് ബോർഡിംഗ് നിഷേധിച്ചത്.