മാരുതി 1492 കാറുകൾ തിരിച്ചുവിളിച്ചു

Posted on: November 27, 2013

Maruti-ertiga

സ്റ്റീയറിംഗ് കോളത്തിനു തകരാറുള്ള 1492 കാറുകൾ മാരുതി സുസുക്കി തിരിച്ചുവിളിച്ചു. ഈവർഷം ഒക്ടോബർ 19 നും 26 നും മധ്യേ നിർമ്മിച്ച എർട്ടിഗ, സ്വിഫ്റ്റ്, ഡിസയർ, എ-സ്റ്റാർ വിഭാഗങ്ങൡപ്പെട്ട കാറുകളാണ് കമ്പനി തിരിച്ചുവിളിച്ചത്.

സ്റ്റീയറിംഗ് കോളത്തിന്റെ തകരാറു മാരുതി സൗജന്യമായി പരിഹരിച്ചുനൽകും. കാറുടമകൾക്കു 14 അക്ക ചേസിസ് നമ്പർ മാരുതി വെബ് സൈറ്റിൽ രേഖപ്പെടുത്തി ഓൺലൈനായി റീക്കോൾ ലിസ്റ്റ് പരിശോധിക്കാവുന്നതാണ്.