May 2024
ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് 20 വരെ
Posted on: July 18, 2015
കൊച്ചി: മുപ്പത്തിയഞ്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ലുലു ഷോപ്പിംഗ് ഫെസ്റ്റിവൽ ഓഗസ്റ്റ് 20 ന് അവസാനിക്കും. വമ്പൻ ഓഫറുകളും ആശ്ചര്യ സമ്മാനങ്ങളും ഈ കാലയളവിൽ ഷോപ്പിംഗ് നടത്തുന്നവരെ കാത്തിരിക്കുന്നതായി ലുലു അധികൃതർ അറിയിച്ചു. കഴിഞ്ഞ 15നാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ ആരംഭിച്ചത്. ലുലു മാളിലുള്ള ഏതൊരു ഷോപ്പിൽ നിന്നും ഏറ്റവും കൂടുതൽ തുകയ്ക്ക് പർച്ചേസ് ചെയ്യുന്ന രണ്ടു ഉപഭോക്താക്കൾക്ക് രണ്ടു സ്വർണ നാണയം എല്ലാ ദിവസവും നൽകും.
കൂടാതെ 5,000 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും മെഗാ ബംബർ സമ്മാനമായ ഷെവർലെ കാർ നറുക്കെടുപ്പിലൂടെ നേടാനുള്ള സുവർണാവസരമുണ്ട്. ഷെവർലെ സയിൽ, ബീറ്റ് എന്നീ കാറുകളാണ് മെഗാബംബർ നറുക്കെടുപ്പിലൂടെ നൽകുന്നത്. മഹീന്ദ്ര ടൂവീലേഴ്സിന്റെ സെഞ്ചുറോ, ഗസ്റ്റോ എന്നീ സ്കൂട്ടറുകളും നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകും.
TAGS: Lulu Mall | LuLu Shopping Festival |