സതീഷ് പിള്ള സിബിൽ സിഇഒ

Posted on: July 10, 2015

CIBIL-Satish-Pillai-CS

മുംബൈ : ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് (സിബിൽ) മാനേജിംഗ് ഡയറക്ടറും സിഇഒയുമായി സതീഷ് പിള്ളയെ നിയമിച്ചു. നാലു വർഷമായി ചീഫ് ഓപറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ചുവരികയായിരുന്നു.

വായ്പാ വിതരണം കാര്യക്ഷമമാക്കാനും സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും കൂടുതൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്ന് സതീഷ് പിള്ള പറഞ്ഞു. ഇന്ത്യയിലെ 1400 ലേറെ ധനകാര്യ സ്ഥാപനങ്ങളുടേതായി 406 ദശലക്ഷം വ്യക്തിഗത അക്കൗണ്ടുകളും 22 ദശലക്ഷം ബിസിനസ് അക്കൗണ്ടുകളും സിബിൽ കൈകാര്യം ചെയ്യുന്നുണ്ട്.