ഇൻഫോസിസിന് ഡ്യൂഷെ ബാങ്കിന്റെ ദീർഘകാല കരാർ

Posted on: July 8, 2015

Deutsche-Bank-Big

ബംഗലുരു : വിവിധ ഐടി സേവനങ്ങൾ നൽകുന്നതിന് ഡ്യൂഷെ ബാങ്കുമായി ദീർഘകാല കരാർ ഒപ്പുവച്ചതായി ഇൻഫോസിസ് വെളിപ്പെടുത്തി. കരാർ അനുസരിച്ച് ഡെവലപ്‌മെന്റ്, ആപ്ലിക്കേഷൻ മെയിന്റനൻസ്. ഡിജിറ്റൽ ആൻഡ് മൊബിലിറ്റി, പാക്കേജ് ഇംപ്ലിമെന്റേഷൻ ആൻഡ് ടെസ്റ്റിംഗ് സർവീസസ് തുടങ്ങിയ സേവനങ്ങളാണ് ഇൻഫോസിസ് നൽകുകയെന്ന് ഇൻഫോസിസ് ഫിനാൻഷ്യൽ സർവീസസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മൊഹിത് ജോഷി പറഞ്ഞു.

ഇൻഫോസിസുമായി ചേർന്നുള്ള പ്രവർത്തനം ലക്ഷ്യങ്ങൾ കൈവരിക്കാൻ ബാങ്കിനെ സഹായിക്കുമെന്ന് ഡ്യൂഷെ ബാങ്ക് ചീഫ് ഇൻഫർമേഷൻ ഓഫീസർ കിം ഹാംമോൺഡ്‌സ് പറഞ്ഞു.