അരുൺ സരിൻ ഒല കാബ്‌സ് ബോർഡിൽ

Posted on: July 7, 2015

Arun-Sarin-Big

മുംബൈ : വോഡഫോൺ മുൻ ഗ്ലോബൽ സിഇഒ അരുൺ സരിനെ ഒല കാബ്‌സ് ബോർഡ് അംഗമായി നിയമിച്ചു. ബംഗലുരു ആസ്ഥാനമായുള്ള ഒല കാബ്‌സിന് ഇന്ത്യയിലെ 100 നഗരങ്ങളിലായി രണ്ട് ലക്ഷത്തിലേറെ വാഹനങ്ങൾ ഫ്‌ലീറ്റിലുണ്ട്.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഒല കാബ്‌സിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അരുൺ സരിന്റെ മെന്റർഷിപ്പ് ഒല കാബ്‌സിന്റെ വളർച്ചയ്ക്ക് ഗുണകരമാകുമെന്ന് ഒല കാബ്‌സ് ഫൗണ്ടർ ഭാവിഷ് അഗർവാൾ പറഞ്ഞു.