ടൈഗർ എയർ ടിക്കറ്റ് ഓഫർ

Posted on: November 2, 2016

tiger-airways-airbus-a320-b

കൊച്ചി : ടൈഗർ എയർ ഇന്ത്യൻ ഡെസ്റ്റിനേഷനുകളിൽ നിന്ന് സിംഗപ്പൂരിലേക്ക് സ്‌പെഷൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം നവംബർ 13 വരെ www.tigerair.com ൽ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ബാധകം.
എല്ലാം ഉൾപ്പടെ 13,599 രൂപയാണ് റിട്ടേൺ നിരക്ക്.

കൊച്ചി, ബംഗലുരു, തിരിച്ചിറപ്പള്ളി, ഹൈദരാബാദ്, ലക്‌നോ എന്നിവിടങ്ങളിൽ സിംഗപ്പൂരിലേക്കുള്ള ടൈഗർ എയർ ഫ്‌ളൈറ്റുകളിൽ മാത്രമാണ് ഈ ഓഫർ ബാധകമാവുകയുള്ളു. ഓഫർ ടിക്കറ്റുകൾക്ക് 2017 ഫെബ്രുവരി ഒന്നു മുതൽ ഒക്‌ടോബർ 31 വരെയാണ് യാത്രാകാലാവധി. എയർബസ് എ-320 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്.

ഉത്തരേന്ത്യയിൽ നിന്നുള്ള നിരക്ക് കുറഞ്ഞ ഏറ്റവും മികച്ച വിദേശ എയർലൈനുള്ള അവാർഡ് ടൈഗർ എയറിന് ലഭിച്ചു. ഇന്ത്യാ ട്രാവൽ അവാർഡ്‌സ് 2016 ന്റെ ഭാഗമായി നടത്തിയ ഓൺലൈൻ വേട്ടെടുപ്പിൽ യാത്രക്കാരാണ് മികച്ച എയർലൈനായി ടൈഗർ എയറിനെ തെരഞ്ഞെടുത്തത്. ഗുർഗാവിൽ നടന്ന ചടങ്ങിൽ യുപി ടൂറിസം മന്ത്രി ഓം പ്രകാശ് സിംഗിൽ നിന്ന് ടൈഗർ എയർ എരിയ സെയിൽസ് മാനേജർ അൽക്കാ ഝാ അവാർഡ് ഏറ്റുവാങ്ങി.

ടൈഗർ എയറിന് സുപ്രധാനമായ അംഗീകാരം സാധ്യമാക്കിയ യാത്രക്കാരോടുള്ള നന്ദിപ്രകടനമെന്ന നിലയ്ക്കാണ് ഉത്സവ കാലയളവിൽ പ്രത്യേക ഓഫർ അവതരിപ്പിക്കുന്നതെന്ന് ടൈഗർ എയർ ചീഫ് കമേഴ്‌സ്യൽ ഓഫീസർ ലെസ്‌ലി തങ് പറഞ്ഞു.