എയർ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി – സിംഗപ്പൂർ സർവീസ് തുടങ്ങുന്നു

Posted on: February 15, 2018

കൊച്ചി : എയർ ഇന്ത്യ എക്‌സ്പ്രസ് മാർച്ച് 27 മുതൽ കൊച്ചി – സിംഗപ്പൂർ സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 11 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം 11.55 ന് മധുരയിൽ എത്തും. മധുരയിൽ നിന്ന് ഉച്ചയ്ക്ക് 1.10 ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 8.10 ന് സിംഗപ്പൂരിൽ എത്തിച്ചേരും.

തിരിച്ച് സിംഗപ്പൂരിൽ നിന്നും രാത്രി 9.15 ന് പുറപ്പെട്ട് പുലർച്ചെ ഒരു മണിക്ക് കൊച്ചിയിൽ എത്തും.