ലക്ഷ്മി മിത്തൽ സെന്റ് സേവ്യേഴ്‌സ് ഗവേണിംഗ് ബോർഡ് അംഗം

Posted on: July 5, 2015

Lakshmi-Mittal-Big

കോൽക്കത്ത : പ്രമുഖ ഉരുക്ക് വ്യവസായി ലക്ഷ്മി എൻ. മിത്തൽ സെന്റ് സേവ്യേഴ്‌സ് കോളജിന്റെ ഗവേണിംഗ് ബോർഡ് അംഗമായി. കോൽക്കത്തയിലെ സെന്റ് സേവ്യേഴ്‌സ് കോളജിലാണ് ലക്ഷ്മി മിത്തൽ ബിരുദപഠനം നടത്തിയത്. 1969 ൽ ബികോം പൂർത്തിയാക്കിയ മിത്തൽ പിന്നീട് കുടുംബ ബിസിനസിൽ ചേരുകയായിരുന്നു.

ലക്ഷ്മി മിത്തലിന് 2013 ൽ ഗ്ലോബൽ സേവേറിയൻ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു. സെപ്റ്റംബറിലോ ഒക്ടോബറിലോ ഗവേണിംഗ് ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ മിത്തൽ കോൽക്കത്തയിൽ എത്തുമെന്ന് പ്രിൻസിപ്പൽ ഫാ. ഫെലിക്‌സ് രാജ് പറഞ്ഞു.

മിത്തലിന് പുറമെ സഞ്ജീവ് ഗോയങ്കയും ഗവേണിംഗ് ബോർഡ് അംഗമാണ്. ഓട്ടോണമസ് പദവിയുള്ള സെന്റ് സേവ്യേഴ്‌സ് കോളജ് യൂണിവേഴ്‌സിറ്റിയാകാനുള്ള തയാറെടുപ്പിലാണ്.