മെഴ്‌സിഡസ് ബെൻസ് ആർ & ഡി സെന്റർ തുറന്നു

Posted on: July 4, 2015

Mercedes-Benz-Logo-B

മുംബൈ : മെഴ്‌സിഡസ് ബെൻസ് ഇന്ത്യയിലെ ആദ്യ ഗവേഷണ വികസന കേന്ദ്രം തുറന്നു. പൂനെയിലെ എംബസി ടെക്‌സോണിലാണ് ആർ & ഡി കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

എംബസി ഗ്രൂപ്പും ഡെയ്ംലർ എജിയും എട്ടു വർഷമായി തുടരുന്ന പാർട്ണർഷിപ്പിൽ പുത്തൻ അധ്യായമാണ് ആർ & ഡി കേന്ദ്രമെന്ന് എംബസി വക്താവ് പറഞ്ഞു.

ഇന്ത്യയിലെ 39 നഗരങ്ങളിലായി 73 ഡീലർഷിപ്പുകളാണ് മെഴ്‌സിഡസ് ബെൻസിനുള്ളത്. ഈ വർഷം 12 ഡീലർഷിപ്പുകൾ കൂടി പുതുതായി ആരംഭിക്കും.