ലുലുവിൽ ഇന്നും നാളെയും 50% ഡിസ്‌കൗണ്ട്

Posted on: July 4, 2015

Lulu-on-Sale-2015-bigകൊച്ചി: ഡിസ്‌കൗണ്ടുകളുടെ ഉത്സവമായ ലുലു ഓൺ സെയിൽ ആരംഭിച്ചു. 300 ലേറെ ബ്രാൻഡുകളിൽ 50% ഡിസ്‌കൗണ്ടുമായി ഇന്നും നാളെയും മാത്രമുള്ള വിലക്കുറവിന്റെ ഉത്സവം കൊച്ചി ലുലു മാളിൽ തുടങ്ങി. മിക്കവാറും എല്ലാ അന്താരാഷ്ട്ര-ദേശീയ ഫാഷൻ ബ്രാൻഡുകളും ലുലു ഓൺ സെയിലിൽ പങ്കെടുക്കുമെന്ന് മാൾ അധികൃതർ അറിയിച്ചു.

ഫാഷൻ, ഇലക്‌ട്രോണിക്‌സ്, ഫുട്‌വെയർ, വാച്ചുകൾ, ഗിഫ്റ്റ്‌സ്, ഡിപ്പാർട്‌മെന്റ് സ്റ്റോറുകൾ, സ്‌പോർട്‌സ് വെയറുകൾ, ഹോം – ലൈഫ്‌സ്റ്റൈൽ ഉത്പന്നങ്ങൾ തുടങ്ങി ഫുഡ് ഔട്ട്‌ലെറ്റുകളിൽ വരെ മികച്ച ഡിസ്‌കൗണ്ടുകളുടെ ഒരു വൻനിരയാണ് ലുലു മാൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.

ഇതിനു പുറമെ ഈ രണ്ടു ദിവസങ്ങളിൽ 5,000 രൂപയ്ക്കു മുകളിൽ പർച്ചേസ് നടത്തുന്നവരിൽ നിന്നു ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഒരാൾക്ക് വീതം 10,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി നൽകും.