രത്തൻ ടാറ്റാ ഒല കാബ്‌സിൽ മൂലധനനിക്ഷേപം നടത്തി

Posted on: July 1, 2015

Ratan-Tata-big

മുംബൈ : ടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റാ ഓൺലൈൻ ടാക്‌സി സർവീസായ ഒല കാബ്‌സിൽ മൂലധനനിക്ഷേപം നടത്തി. മുതൽമുടക്ക് വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം നിലയ്ക്കാണ് രത്തൻ ടാറ്റാ മുതൽമുടക്കിയിട്ടുള്ളതെന്ന് ഒല കാബ്‌സ് സ്ഥിരീകരിച്ചു.

നേരത്തെ സ്‌നാപ്ഡീൽ, ഷവോമി, ബ്ലൂസ്‌റ്റോൺ, കാർദേഖോ തുടങ്ങിയവയിൽ രത്തൻ ടാറ്റാ മുതൽമുടക്ക് നടത്തിയിരുന്നു. ഒല കാബ്‌സ് സോഫ്റ്റ് ബാങ്കിന്റെ പിന്തുണയോടെ ഈ വർഷം മാർച്ചിൽ ടാക്‌സിഫോർഷുവറിനെ ഏറ്റെടുത്തിരുന്നു.