വോഡഫോൺ ഏറ്റവും മൂല്യമുള്ള 23 ാമത്തെ ബ്രാൻഡ്

Posted on: June 29, 2015

Vodafone-Store-Big

ദോഹ : ആഗോളതലത്തിൽ ഏറ്റവും മൂല്യമുള്ള 23 ാമത്തെ ബ്രാൻഡായി വോഡഫോൺ ബ്രാൻഡ്‌സ് ലിസ്റ്റിൽ ഇടംപിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ടെലികോം ഗ്രൂപ്പ് കൂടിയാണ് വോഡഫോൺ.

ഈ വർഷം യുകെയിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡായി വോഡഫോണിനെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ മാസമാണ് വോഡഫോൺ ഖത്തറിൽ 4ജി സേവനങ്ങൾ അവതരിപ്പിച്ചത്. മികച്ച ഉത്പന്നങ്ങളും സേവനവും സാങ്കേതികവിദ്യയുമാണ് വോഡഫോൺ നൽകിവരുന്നതെന്ന് വോഡഫോൺ ഖത്തർ ചീഫ് കമേർഷ്യൽ ഓഫീസർ മാർക് നോറിസ് ചൂണ്ടിക്കാട്ടി.