എമിറേറ്റ്‌സ് എ 380 എമർജൻസി ലാൻഡിംഗ് നടത്തി

Posted on: June 26, 2015

Emirates-A380-in-Colombo-Bi

കൊളംബോ : സാങ്കേതിക തകരാറിനെ തുടർന്ന് എമിറേറ്റ്‌സിന്റെ എ 380 വിമാനം കൊളംബോ വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി. സിഡ്‌നിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട (ഇകെ 413) വിമാനമാണ് ഇന്നു പുലർച്ചെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കിയത്.

വിമാനത്തിലുണ്ടായിരുന്ന 500 ലേറെ യാത്രക്കാരും സുരക്ഷിതരാണെന്ന് എമിറേറ്റ്‌സ് വൃത്തങ്ങൾ അറിയിച്ചു. ഇവരെ പിന്നീട് മറ്റ് എമിറേറ്റ്‌സ് ഫ്‌ലൈറ്റുകളിൽ ദുബായിലേക്ക് അയച്ചു.