പ്രസ് ക്ലബ് സ്‌പോർട്‌സ് സെന്റർ സ്വാഗതസംഘം ഓഫീസ് തുറന്നു

Posted on: June 19, 2015

 

 

എറണാകുളം പ്രസ് ക്ലബ്സ്‌പോർട്‌സ് സെന്റർ ഉദ്ഘാടനത്തിനായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസ് ഒളിമ്പ്യൻ എം.ഡി.വത്സമ്മ ഉദ്ഘാടനം ചെയ്യുന്നു. കെ. രവികുമാർ , പി. എൻ.വേണുഗോപാൽ , ഡി. ഷൈജുമോൻ , പി. വി. ശശികാന്ത് തുടങ്ങിയവർ സമീപം.

എറണാകുളം  പ്രസ് ക്ലബ്സ്‌പോർട്‌സ് സെന്റർ ഉദ്ഘാടനത്തിനായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസ് ഒളിമ്പ്യൻ എം.ഡി.വത്സമ്മ ഉദ്ഘാടനം ചെയ്യുന്നു. കെ. രവികുമാർ , പി. എൻ. വേണുഗോപാൽ , ഡി. ഷൈജുമോൻ , പി. വി. ശശികാന്ത് തുടങ്ങിയവർ സമീപം.

കൊച്ചി : ജിസിഡിഎയുടെ സഹകരണത്തോടെ പ്രവർത്തനം തുടങ്ങുന്ന എറണാകുളം പ്രസ് ക്ലബ് സ്‌പോർട്‌സ് സെന്റർ ഉദ്ഘാടനത്തിനായി സ്വാഗതസംഘം ഓഫീസ് തുറന്നു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിനു സമീപം ജിസിഡിഎ നൽകിയ സ്ഥലത്താണ് പ്രസ് ക്ലബ് സ്‌പോർട്‌സ് സെന്റർ നിലവിൽ വരുന്നത്. ജൂലൈ 11 ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.

സ്‌പോർട്‌സ് സെന്റർ ഉദ്ഘാടനത്തിനായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം പ്രസ് ക്ലബ്മന്ദിരത്തിൽ അർജുന അവാർഡ് ജേത്രി ഒളിമ്പ്യൻ എം.ഡി.വത്സമ്മ നിർവഹിച്ചു. മത്സരാധിഷ്ഠിത പരിശീലനങ്ങൾക്കായി സ്‌പോർട്‌സ് സെന്റർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അവർ നിർദേശിച്ചു. പ്രസ് ക്ലബ്  പ്രസിഡന്റും ജനറൽ കൺവീനറുമായ കെ. രവികുമാർ അധ്യക്ഷതവഹിച്ചു. ജോയിന്റ് കൺവീനറും പ്രസ് ക്ലബ്സെക്രട്ടറിയുമായ എസ്. ഉണ്ണികൃഷ്ണൻ , വൈസ് പ്രസിഡന്റ് പി.വി. ശശികാന്ത്, സ്‌പോർട്‌സ് സെന്റർ കൺവീനർ ഡി. ഷൈജുമോൻ, പ്രസ് ക്ലബ്ബ് മുൻ സെക്രട്ടറി പി. എൻ. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ഉന്നത നിലവാരമുള്ള വോളിബോൾ കോർട്ട് , ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്‌സ്, ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് തുടങ്ങിയ കായിക സൗകര്യങ്ങളാണ് പ്രസ് ക്ലബ്ബ് സ്‌പോർട്‌സ് സെന്ററിലുണ്ടാവുക. കുട്ടികൾക്കായി ദീർഘകാലാടിസ്ഥാനത്തിൽ പരിശീലന പരിപാടികളും ആലോചിക്കുന്നു. സ്‌പോർട്‌സ് സെന്ററിനോടനുബന്ധിച്ച് പത്രപ്രവർത്തകർക്കായി ഹെൽത്ത്ക്ലബും സ്‌റ്റേഡിയത്തിൽ പ്രവർത്തനമാരംഭിക്കും. ജൂലൈ 11 ലെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബിപിസിഎൽ-കൊച്ചിൻ പോർട്ട് ടീമുകളുടെയും വനിതാ കോളേജ് ടീമുകളുടെയും കണ്ണൂർ-എറണാകുളം പ്രസ് ക്ലബ്ടീമുകളുടെയും പ്രദർശന വോളിബോൾ മത്സരവും പുതിയ കോർട്ടിൽ നടക്കും. മുൻ താരങ്ങളെയും സ്‌പോർട്‌സ് ലേഖകരെയും ചടങ്ങിൽ ആദരിക്കുകയും ചെയ്യും.