03
Friday
May 2024
May 2024
യുഎഇ പ്രസിഡന്റിനെ മന്ത്രി കെ. സി. ജോസഫ് നന്ദി അറിയിച്ചു
Posted on: June 19, 2015
തിരുവനന്തപുരം : തിരുവനന്തപുരംത്ത് യുഎഇ കോൺസുലേറ്റ് അനുവദിച്ച പ്രസിഡന്റ് ഷേയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് പ്രവാസി ക്ഷേമ മന്ത്രി കെ.സി.ജോസഫ് നന്ദി അറിയിച്ചു. വിസ സേവനങ്ങൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ പ്രവാസികൾക്ക് ഇവിടെ നിന്നും ലഭിക്കും.
കേരളം, കർണാടകം, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തിരുവനന്തപുരത്തെ കോൺസുലേറ്റിന്റെ പരിധിയിൽ വരുക. കോൺസുലേറ്റ് സ്ഥാപിക്കാനുളള നിർദ്ദേശത്തിന് കേന്ദ്ര പ്രവാസികാര്യ വകുപ്പിന്റെ അനുമതി 2012 -ൽ ലഭിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
TAGS: Minister K. C. Joseph | UAE Consulate Thiruvananthapuram | UAE Consulates | UAE President Sheikh Khalifa Bin Zayed Al Nahyan | United Arab Emirates |
News in this Section
Trending News