നാഷണൽ ബാങ്ക് ഓഫ് അബുദാബി ഫസ്റ്റ് ഗൾഫ് ബാങ്കിനെ ഏറ്റെടുക്കുന്നു

Posted on: July 3, 2016

National-Bank-of-Abu-Dhabi-

ദുബായ് : യുഎഇയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായ നാഷണൽ ബാങ്ക് ഓഫ് അബുദാബി, ഫസ്റ്റ് ഗൾഫ് ബാങ്കിനെ ഏറ്റെടുക്കുന്നു. ലയനം 2017 ലെ ആദ്യക്വാർട്ടറിൽ പൂർത്തിയാകും. യുഎഇയിലെ ഏറ്റവും വലിയ മൂന്നാമത്തെ ബാങ്കാണ് ഫസ്റ്റ് ഗൾഫ് ബാങ്ക്. ലയനം കഴിഞ്ഞാൽ എൻബിഎഡി മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ബാങ്കായി മാറും.

ഫസ്റ്റ് ഗൾഫ് ബാങ്കിന്റെ ഓരോ ഓഹരിക്കും നാഷണൽ ബാങ്ക് ഓഫ് അബുദാബിയുടെ 1.254 ഓഹരികൾ വീതം ലഭിക്കും. ലയനശേഷം ബാങ്കിന്റെ 37 ശതമാനം ഓഹരികൾ അബുദാബി ഗവൺമെന്റിന്റെയും അനുബന്ധ കമ്പനികളുടെയും നിയന്ത്രണത്തിലായിരിക്കും.