ബന്ധൻ ബാങ്ക് ഓഗസ്റ്റിൽ

Posted on: June 17, 2015

Bandhan-Financial-Services-

കോൽക്കത്ത : റിസർവ് ബാങ്ക് അനുമതി ലഭിച്ച സാഹചര്യത്തിൽ ബന്ധൻ ഫിനാൻഷ്യൽ സർവീസസ് ഓഗസ്റ്റിൽ ബാങ്കിംഗ് പ്രവർത്തനങ്ങൾ തുടങ്ങും. 27 സംസ്ഥാനങ്ങളിലായി 500-600 ബ്രാഞ്ചുകളാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശേഖർ ഘോഷ് പറഞ്ഞു.

10 ദശലക്ഷം ഇടപാടുകാരും പുതിയ ബാങ്കിനുണ്ടാകും. മൈക്രോഫിനാൻസ് ബിസിനസിലെ ഇടപാടുകാരെ ബാങ്കിന്റെ ഭാഗമാക്കുന്നതിലൂടെ ഇതു സാധിക്കുമെന്നും ഘോഷ് വ്യക്തമാക്കി.