വോഡഫോൺ 7,500 കോടി സമാഹരിച്ചു

Posted on: June 17, 2015

Vodafone-India-Logo-big

മുംബൈ : വോഡഫോൺ ഇന്ത്യ 7,500 കോടി രൂപ ബോണ്ടുകളിലൂടെ സമാഹരിച്ചു. ആദ്യമായിട്ടാണ് റുപ്പീ ബോണ്ടുകളിലൂടെ വോഡഫോൺ മൂലധനസമാഹരണം നടത്തുന്നത്. അഞ്ച് വർഷമാണ് മച്വരിറ്റി കാലാവധി. 10.5 ശതമാനമാണ് കൂപ്പൺ റേറ്റ്.

സ്‌പെക്ട്രം ലൈസൻസുകൾ പുതുക്കുന്നതിനാണ് മൂലധനം സമാഹരിച്ചത്. ഭാരതി എന്റർപ്രൈസസിലുണ്ടായിരുന്ന ഓഹരിവിഹിതം 200 ദശലക്ഷം ഡോളറിന് വില്പന നടത്തിയിരുന്നു.