എസാർ ഓയിലിന് 5000 റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ ലക്ഷ്യം

Posted on: June 17, 2015

Essar-Oil--Pump-big

മുംബൈ : എസാർ ഓയിൽ 5,000 ഫ്യുവൽ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങുന്നു. നിലവിൽ 1,500 ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. 1,400 എണ്ണം നടപ്പാക്കലിന്റെ വിവിധഘട്ടങ്ങളിലാണ്. പുതിയ 2,100 ഔട്ട്‌ലെറ്റുകൾ കൂടി തുറക്കാനാണ് എസാർ ലക്ഷ്യമിടുന്നത്.

ആകെ ഔട്ട്‌ലെറ്റുകളുടെ 10 ശതമാനം കമ്പനി ഓൺഡ് കമ്പനി ഓപറേറ്റഡ് ഔട്ടലെറ്റുകളായിരിക്കും. നിലവിൽ ഇത് 6 ശതമാനമാണ്. ഇത്തരം ഔട്ട്‌ലെറ്റുകൾക്കായി 300-350 കോടി രൂപ ചെലവഴിക്കും.

ഇപ്പോൾ പ്രതിമാസം 1.8 ദശലക്ഷം കിലോ ലിറ്റർ ഇന്ധനമാണ് എസാർ ഓയിൽ വിൽക്കുന്നത്. വില്പന ഈ വർഷം അവസാനത്തോടെ 3 ദശലക്ഷം കിലോ ലിറ്ററായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എസാർ ഓയിൽ മാനേജിംഗ് ഡയറക് ടർ ലളിത് കുമാർ ഗുപ്ത പറഞ്ഞു.