ഓഹരിയുടമകൾക്ക് അധിക തുക നൽകി എസ്സാർ ഓയിൽ

Posted on: August 23, 2017

മുംബൈ : ഓഹരികൾ പിൻവലിച്ചപ്പോൾ നൽകിയ തുകയ്ക്ക് പുറമേ നിക്ഷേപകർക്ക് എസ്സാർ ഓയിൽ അധിക തുക അനുവദിച്ചു. ഓഹരി ഒന്നിന് 75.48 രൂപ രണ്ട് മാസത്തിനുള്ളിൽ വിതരണം ചെയ്യും. റോസ്‌നെഫ്റ്റും യുണൈറ്റഡ് ക്യാപിറ്റൽ പാർട്‌നേഴ്‌സ് ട്രാഫിഗുറ കൺസോർഷ്യവും എസ്സാറിന്റെ ഓഹരി വാങ്ങിയതിനോടനുബന്ധിച്ചാണ് അധിക തുക അനുവദിച്ചിരിക്കുന്നത്. 2015 ലെ ഡീലിസ്റ്റിംഗിന് സമയത്ത് ഓയിൽ ബിഡ്‌കോ മൗറീഷ്യസ് ലിമിറ്റഡ് (ഒബിഎംഎൽ) നൽകിയ 3064 കോടി രൂപക്ക് പുറമേയാണ് 880 കോടി രൂപ നൽകുന്നത്.

നിക്ഷേപകർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് പരമാവധി നേട്ടം നൽകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് എസ്സാർ സ്ഥാപകൻ ശശി റൂയിയ പറഞ്ഞു. ഓഹരികൾ വിപണിയിൽ നിന്ന് പിൻവലിക്കുമ്പോൾ നൽകിയ തുകയ്ക്ക് പുറമേ വീണ്ടും അധികം തുക അനുവദിക്കുന്നത് ചരിത്രത്തിലാദ്യമായാണെന്ന് അദേഹം ചൂണ്ടിക്കാട്ടി.

TAGS: Essar Oil |