ബംഗലുരുവിൽ എം ആർ ഒ എക്‌സ്‌പോ

Posted on: June 12, 2015

MRO-Airindia-big

ബംഗലുരു : വ്യോമയാനമേഖലയിലെ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ കമ്പനികളുടെ രാജ്യാന്തര പ്രദർശനം ഡിസംബർ 1,2 തീയതികളിൽ ബംഗലുരുവിൽ നടക്കും. കനിയൂസ് ഇന്റർനാഷണൽ എംആർഒ അസോസിയേഷൻ ഓഫ് ഇന്ത്യയും എംഎം ആക്ടിവ് സയി ടെക് കമ്യൂണിക്കേഷൻസുമായി ചേർന്നാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.

എംആർഒ കമ്പനികൾ, വിമാനക്കമ്പനികൾ, ഡിഫൻസ്, ഐടി സൊല്യൂഷൻ പ്രൊവൈഡേഴ്‌സ് തുടങ്ങി വ്യോമയാനമേഖലയിലെ നിരവധി സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും.