ഗൾഫ് 58,000 പുതിയ പൈലറ്റുമാരെ തേടുന്നു

Posted on: August 5, 2016

Emirates-A-380-Aircraft-@-D

ദുബായ് : ഗൾഫ് മേഖലയിൽ അടുത്ത 20 വർഷത്തിനുള്ളിൽ 58,000 പുതിയ പൈലറ്റുമാരെ കണ്ടെത്തേണ്ടിവരുമെന്ന് വിമാന നിർമാതാക്കളായ ബോയിംഗ് കമ്പനി. കൂടാതെ പുതുതായി 66,000 ടെക്‌നീഷ്യൻമാർക്കും 92,000 കാബിൻ ക്രൂവിനും (2016-2035) തൊഴിലവസരങ്ങളുണ്ടാകുമെന്നും ബോയിംഗിന്റെ 2016 ലെ പൈലറ്റ് & ടെക്‌നീഷ്യൻ ഔട്ട്‌ലുക്കിൽ വിലയിരുത്തുന്നു.

ആഗോളതലത്തിൽ പ്രതിവർഷം 31,000 പൈലറ്റുമാർ, 35,000 ടെക്‌നീഷ്യൻസ്, 40,000 കാബിൻ ക്രൂവിനും തൊഴിൽസാധ്യതയുണ്ട്. എന്നാൽ അടുത്ത 20 വർഷത്തിനുള്ളിൽ ലോകമെമ്പാടുമായി 6,17000 കമേർഷ്യൽ പൈലറ്റുമാരെ വേണം. അതിനു പുറമെ 6,79000 ടെക്‌നീഷ്യൻസും 8,14,000 കാബിൻക്രൂവും ആവശ്യമാണ്.