വരുൺ ധവാൻ സ്‌കൈ ബാഗ്‌സ് ബ്രാൻഡ് അംബാസഡർ

Posted on: June 11, 2015

Skybags-Varun-Dhawan-big

കൊച്ചി : യുവാക്കളെ ഉദ്ദേശിച്ച് വിഐപി സ്‌കൈ ബാഗ്‌സ് പുറത്തിറക്കുന്ന പോളികാർബനേറ്റ് ലഗേജ്, ബാക്ക് പാക്ക് ശ്രേണിയുടെ പുതിയ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് യുവതാരം വരുൺ ധവാൻ നിയമിതനായി.

യാത്രകൾ ഇഷ്ടപ്പെടുന്ന യുവാക്കൾക്കായി പുറത്തിറക്കുന്ന സ്‌കൈബാഗുകൾക്ക് ഊർജ്ജ്വസ്വലതയുടെ പ്രതീകമായ വരുൺ ധവാനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് വിഐപി. ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ രാധികാ പിരമൽ പറഞ്ഞു.