ഹിന്ദുസ്ഥാൻ യൂണിലിവർ നോർ ഇൻസ്റ്റന്റ് നൂഡിൽസ് പിൻവലിച്ചു

Posted on: June 11, 2015

Knorr-Logo-big

മുംബൈ : ഹിന്ദുസ്ഥാൻ യൂണിലിവർ നോർ ഇൻസ്റ്റന്റ് നൂഡിൽസിന്റെ ചൈനീസ് ശ്രേണി വിപണിയിൽ നിന്നും പിൻവലിച്ചു. ഉത്പന്നത്തിനുള്ള ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് അഥോറിട്ടി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരം വൈകുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ നടപടി.

ഈ വർഷം ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച അപേക്ഷ എഫ്എസ്എസ്എഐ ക്ക് സമർപ്പിച്ചിരുന്നതായി എച്ച് യു എൽ വെളിപ്പെടുത്തി.