പോലീസും സിഐഎസ്എഫും തമ്മിൽ തർക്കം

Posted on: June 10, 2015

Calicut-Airport-CS

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പിനെ തുടർന്ന് സ്ഥലത്ത് എത്തിയ കേരള പോലീസുമായി സിഐഎസ്എഫ് ഭടൻമാർ തർക്കത്തിൽ. വിമാനത്താവളത്തിന് പുറത്തുണ്ടായിരുന്ന ആളുകളെ പോലീസ് ഒഴിപ്പിച്ചു. ഫയർടെൻഡറുകൾ റൺവേയിൽ നിരത്തിയിട്ട് ജീവനക്കാർ പ്രതിഷേധിക്കുകയാണ്. വിമാനങ്ങളുടെ ലാൻഡിംഗിനും ടേക്ക്ഓഫിനും ആവശ്യമായ നിർദേശങ്ങൾ നൽകാൻ എയർട്രാഫിക് കൺട്രോളിൽ ആരുമില്ല.

മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ ലോക്കൽ പോലീസും എംഎസ്പി ഭടൻമാരും വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്. ഉത്തരമേഖല എഡിജിപി ശങ്കർ റെഡി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സിഐഎസ്എഫ് മേധാവിയുമായി ടെലിഫോണിൽ സംസാരിച്ചു.